LogoLoginKerala

പ്രതിപക്ഷം വഴിമുടക്കികളാണെന്ന് കോടിയേരി

വിവാദങ്ങൾക്ക് പുറകെപോകാതെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് സർക്കർ ശ്രമിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിന് വഴികാട്ടുകയാണ് സർക്കാർ ചെയ്യുന്നത് എന്നാൽ പ്രതിപക്ഷം വഴിമുടക്കികളായി നിൽക്കുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന നേട്ടം ഇല്ലാതാക്കാനാണ് പ്രതിപക്ഷം വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഇത് തുറന്ന് കാണിക്കാനും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനുമാണ് സിപിഎം സംസ്ഥാനസമിതി തീരുമാനിച്ചിരിക്കുന്നത്. ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോഴും സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. അത് സംസ്ഥാന സർക്കാരിന്റെ ബദൽനയം കൊണ്ടാണ്. ഇത് ഇല്ലാതാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. അയോധ്യയിൽ ക്ഷേത്രം …
 

വിവാദങ്ങൾക്ക് പുറകെപോകാതെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് സർക്കർ ശ്രമിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിന് വഴികാട്ടുകയാണ് സർക്കാർ ചെയ്യുന്നത് എന്നാൽ പ്രതിപക്ഷം വഴിമുടക്കികളായി നിൽക്കുന്നു.

സർക്കാരിന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന നേട്ടം ഇല്ലാതാക്കാനാണ് പ്രതിപക്ഷം വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഇത് തുറന്ന് കാണിക്കാനും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനുമാണ് സിപിഎം സംസ്ഥാനസമിതി തീരുമാനിച്ചിരിക്കുന്നത്. ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോഴും സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. അത് സംസ്ഥാന സർക്കാരിന്റെ ബദൽനയം കൊണ്ടാണ്. ഇത് ഇല്ലാതാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്.

അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റിനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. അത് കേന്ദ്ര സർക്കാർ ഏറ്റെടുത്തത് കോടതിവിധിയുടെ ലംഘനമാണ്. പള്ളിപൊളിച്ചതിന് മുൻകാല പ്രാബല്യത്തിലൂടെ ന്യായീകരണം നൽകുകയാണ് പ്രധാനമന്ത്രി. ഇതിനൊപ്പം നിൽക്കുന്നതാണ് കോൺഗ്രസ്സിന്റെ നിലപാടും. മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ്സിന്റേത്. രാഹുൽ ഗാന്ധി മുതൽ കെ.മുരളീധരൻ വരെ അതിനെ പിന്തുണച്ചു.

ലീഗിന്റെ നിലപാട് മുസിലീങ്ങളെ വഞ്ചിക്കുന്നതാണ്. സമ്പന്നവർഗ്ഗത്തിന്റെ താത്പ്പര്യം സംരക്ഷിക്കുകയാണ് ലീഗ്. സാധാരണ മുസ്‌ലീങ്ങളുടെ നിലപാട് അല്ല ലീഗിന്റേത്. മുസ്‌ലിം വിഭാഗത്തിലടക്കം മതനിരപേക്ഷ ശ്കതികളെ അണിനിരത്താൻ സിപിഎം മുൻകൈ എടുക്കും. ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് ദേശീയ പ്രക്ഷോഭ പരിപാടികൾ കേന്ദ്രക്കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ളത്. ഇത് ഏറ്റെടുത്ത് കൊണ്ട് 23ന് വീടുകളിലും പാർട്ടി ഓഫീസുകളിലും സത്യാഗ്രഹം നടത്താൻ സംസ്ഥാനസമിതി തീരുമാനിച്ചു.