LogoLoginKerala

മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാകും

മോറട്ടോറിയം കാലയളവില് വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്ക്കാര്. മാര്ച്ച് മുതല് ഓഗസ്റ്റ് വരെ ഇളവ് നല്കാമെന്നും സുപ്രീംകോടതിയില് കേന്ദ്രം സത്യവാങ്മൂലം നല്കി. വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് ഇളവ് ഒഴിവാക്കാനുള്ള നീക്കം. സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും വലിയ ആശ്വാസം നൽകുന്നതാണ് തീരുമാനം. ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറക്കാൻ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. രണ്ടു കോടിരൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് മാസത്തെ മോറോട്ടോറോയം കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. ചെറുകിട, വിദ്യാഭ്യാസ, വാഹന, പ്രൊഫഷണൽ, …
 

മോറട്ടോറിയം കാലയളവില്‍ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ഇളവ് നല്‍കാമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കി. വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് ഇളവ് ഒഴിവാക്കാനുള്ള നീക്കം.

സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും വലിയ ആശ്വാസം നൽകുന്നതാണ് തീരുമാനം. ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറക്കാൻ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. രണ്ടു കോടിരൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് മാസത്തെ മോറോട്ടോറോയം കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക.

ചെറുകിട, വിദ്യാഭ്യാസ, വാഹന, പ്രൊഫഷണൽ, കൺസ്യൂമർ ലോണുകൾക്കെല്ലാം ഇത് ബാധകമായിരിക്കും. കേന്ദ്ര സർക്കാർ ഈ കൂട്ടുപലിശയുടെ ബാധ്യത വഹിക്കുക മാത്രമാണ് ഒരു പോംവഴിയെന്നു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം എത്രയും വേഗം സുപ്രീംകോടതി അംഗീകരിക്കുമെന്നാണ് സൂചനയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.