LogoLoginKerala

കേരളത്തിൽ ഞായറഴ്ച വരെ കനത്തമഴക്ക് സാധ്യത; 4 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഞായറാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്ന്ന് നാലു വടക്കന് ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. Also Read: സ്വർണക്കടത്ത്; കോയമ്പത്തൂരിൽ സ്വർണവ്യാപാരി എൻഐഎ കസ്റ്റഡിയിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില് 24 മണിക്കൂറില് 20.4 സെന്റീമീറ്റര് മഴ വരെ പെയ്യാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. മത്സ്യബന്ധനത്തിനായി ആളുകള് കടലില് പോകരുതെന്നും നിർദ്ദേശമുണ്ട്. Also …
 

കേരളത്തിൽ ഞായറാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്‍ന്ന് നാലു വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Also Read: സ്വർണക്കടത്ത്; കോയമ്പത്തൂരിൽ സ്വർണവ്യാപാരി എൻഐഎ കസ്റ്റഡിയിൽ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 20.4 സെന്റീമീറ്റര്‍ മഴ വരെ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. മത്സ്യബന്ധനത്തിനായി ആളുകള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട്.

Also Read: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടർ കൊച്ചിയിൽ

കേരള/കര്‍ണ്ണാടക തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയുടെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. തീരമേഖലയിൽ കടലേറ്റ ഭീഷണിയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Also Read: സീനിയർ സിവിൽ പൊലീസ് ഓഫിസർ കൈഞരമ്പ് മുറിച്ച നിലയിൽ