ശ്രീലക്ഷ്മി അറക്കലിന്റെ വീഡിയോയിൽ അശ്ലീലം; സൈബർ സെൽ അന്വേഷണം ആരംഭിച്ചു
ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ചെന്നാരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബർ വിജയ് പി നായരെ ആക്രമിച്ച ശ്രീലക്ഷ്മി അറക്കലിന്റെ വീഡിയോയിലും അശ്ലീലവും അസഭ്യവുമുണ്ടെന്ന് പരാതി.
അശ്ലീലവും സഭ്യേതരവുമായ വീഡിയോകള്‍ നിരന്തരം സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സൈബർ സെല്ലിൽ പരാതി ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
കണ്ണൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി ക്കെതിരെ ഫേയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെന്‍സ് റൈറ്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന് ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
ലക്ഷ്മി അറക്കല്‍ ലൈവ് എന്നപേരിൽ വിവിധ യുട്യൂബ് ചാനലുകളില്‍ ‘ഷഡ്ഡി ഞാന്‍ ഇടാറില്ല’, ‘ബ്രായുടെ സൈസ്’, ‘ഉപയോഗിച്ച വൈബ്രേറ്ററും ജട്ടിയും വില്‍പ്പനക്ക്’ എന്നി തുടങ്ങി അശ്ലീലവും അസഭ്യവുമായ തലക്കെട്ടുകളോടെ വീഡിയോകൾ ഷെയർ ചെയ്യുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.