LogoLoginKerala

മയക്കുമരുന്ന് കേസ്; വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ദീപിക

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവന്ന മയക്കുമരുന്ന് കേസിൽ നടി ദീപിക പദുകോൺ 2017ൽ ചാറ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ അവർ തന്നെയായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ദീപികയുടെ മാനേജർ കരിഷ്മയും അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ മാനേജർ ജയ സഹയും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ബോളിവുഡ് ലഹരിക്കേസിൽ ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും ഇന്നു ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. അതേസമയം സംവിധായകനും നിർമാതാവുമായ കരൺ …
 

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവന്ന മയക്കുമരുന്ന് കേസിൽ നടി ദീപിക പദുകോൺ 2017ൽ ചാറ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ അവർ തന്നെയായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തി.

ദീപികയുടെ മാനേജർ കരിഷ്മയും അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ മാനേജർ ജയ സഹയും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ബോളിവുഡ് ലഹരിക്കേസിൽ ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും ഇന്നു ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.

അതേസമയം സംവിധായകനും നിർമാതാവുമായ കരൺ ജോഹർ 2019ൽ നടത്തിയ മയക്കുമരുന്ന് പാർട്ടിയെക്കുറിച്ച് നർക്കോട്ടിക്ക് ബ്യുറോ അന്വേഷണത്തിന് തയാറെടുക്കുന്നു. കരൺജോഹറിന്റെ നിശാപാർട്ടിയിൽ പങ്കെടുത്ത വിക്കി കൗശൽ, രൺബീർ കപൂർ, വരുൺ ധവാൻ, സോയ അക്തർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ എന്നീ അഭിനേതാക്കളിലേക്കും അന്വേഷണം നീണ്ടേക്കാമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.