തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ
തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം മിഥുന് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്വത്തില്‍ മിഥുനിനെ ഷാള്‍ അണിയിച്ച് ബിജെപിയില്‍ അംഗത്വം നല്കി. വി.വി രാജേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ മുദാക്കല്‍ സ്വദേശിയാണ് മിഥുന്. കോണ്‍ഗ്രസിന്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന് തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തതെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം പ്രതികരിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണം വാർഡിൽ CPI …
Sat, 17 Oct 2020
തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം മിഥുന് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്വത്തില്‍ മിഥുനിനെ ഷാള്‍ അണിയിച്ച് ബിജെപിയില്‍ അംഗത്വം നല്കി.
വി.വി രാജേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ മുദാക്കല്‍ സ്വദേശിയാണ് മിഥുന്. കോണ്‍ഗ്രസിന്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന് തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തതെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം പ്രതികരിച്ചു.
കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണം വാർഡിൽ CPI നേതാവും, മുൻ പഞ്ചായത്ത് മെമ്പറുമായ ശ്രീമതി ലേഖയും കഴിഞ്ഞ ദിവസം ബി ജെ പി യിൽ ചേർന്നിരുന്നു.
https://www.facebook.com/officialpagevvrajesh/videos/956672248156125