LogoLoginKerala

അനൂപ് മുഹമ്മദ് ബിനാമി; ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണകേസ്

ബിനീഷ് കോടിയേരിക്ക് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കുരുക്ക് മുറുകുന്നു. ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തു. കള്ളപ്പണ നിരോധന നിയമത്തിലെ 4,5 വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കള്ളപണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തല്. അനൂപ് മുഹമ്മദിന്റെ കടലാസ് കമ്പനികളും അന്വേഷണത്തിന് വിധേയമാക്കും. നിരവധി അക്കൗണ്ടില് നിന്നും അനൂപിന് പണമെത്തിയിട്ടുണ്ട്. അതേസമയം പണം വന്ന പല അക്കൗണ്ടുകളും ഇപ്പോള് നിര്ജീവമാണെന്നും ഇഡി കണ്ടെത്തി. ബിനീഷ് കോടിയേരിയെ തുടര്ച്ചയായ രണ്ടാം ദിനവും എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു വരികയാണ്. …
 

ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുരുക്ക് മുറുകുന്നു. ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തു. കള്ളപ്പണ നിരോധന നിയമത്തിലെ 4,5 വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കള്ളപണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. അനൂപ് മുഹമ്മദിന്റെ കടലാസ് കമ്പനികളും അന്വേഷണത്തിന് വിധേയമാക്കും. നിരവധി അക്കൗണ്ടില്‍ നിന്നും അനൂപിന് പണമെത്തിയിട്ടുണ്ട്. അതേസമയം പണം വന്ന പല അക്കൗണ്ടുകളും ഇപ്പോള്‍ നിര്‍ജീവമാണെന്നും ഇഡി കണ്ടെത്തി.

ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ രണ്ടാം ദിനവും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു വരികയാണ്. വ്യാഴാഴ്ച്ചയാണ് ബിനീഷിനെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ചോദ്യം ചെയ്യലിന് ശേഷംസുരക്ഷയെ മുന്‍നിര്‍ത്തി ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ നിന്നും വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ലഹരി മരുന്ന് ഇടപാട് നടത്താനുളള പണം എവിടെ നിന്ന് വന്നു, ബിനീഷിന് അതിലുളള പങ്ക് എന്താണ് തുടങ്ങിയ വിവരങ്ങളാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച് വരുന്നത്. മുന്‍പ് അറസ്റ്റിലായ അനൂപിന്റെ മൊഴിയെ തുടര്‍ന്നാണ് ബിനീഷിന് കുരുക്ക് മുറുകിയത്. ബിനീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 20 പേര്‍ പണം മുടക്കി എന്നായിരുന്നു അനൂപ് മുഹമ്മദിന്റെ മൊഴി.