ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ
സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പുറത്തിറക്കിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍.
Also Read: ഐഫോണിനും സാംസങിനും ഇന്ത്യയിൽ ഉത്പാദനം തുടങ്ങാന്‍ അനുമതി
പ്രതികള്‍ അതിക്രമിച്ച് കയറി മോഷണമുള്‍പ്പെടെ നടത്തി. അതിനാൽ ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം.
Also Read: കൂപ്പുകുത്തി സ്വർണവില; ഇന്നത്തെ കണക്കുകൾ ഇങ്ങനെ
ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന് എതിര്‍ത്തത്. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്.
Also Read: യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്
കയ്യേറ്റം, അതിക്രമം, ഭീഷണി, മോഷണം തുടങ്ങിയ കുറ്റങ്ങളായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. ഇത് ആവര്‍ത്തിക്കുകയും ജാമ്യം നല്‍കുന്നത് തടയുകയുമായിരുന്നു പ്രോസിക്യൂഷന്.
Also Read: ജാമ്യം നൽകരുത്; കുറ്റപത്രം സമര്‍പ്പിച്ച് എൻഫോഴ്സ്മെന്റ്
നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. ഇക്കാര്യത്തില്‍ ഒമ്പതിന് കോടതി വിധി പറയും. പുരുഷാവകാശ സംഘടന എന്ന ഒരു കൂട്ടായ്മയും ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.