LogoLoginKerala

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിൽ; തിരച്ചിൽ ഊർജ്ജിതം

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പൊലീസ്. ഇവർക്ക് ഇന്നലെ കോടതി മുൻകൂർ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. Also Read: മോറട്ടോറിയം: കൂടുതൽ ഇളവുകൾ ഇല്ല; ധനനയത്തിൽ കോടതി ഇടപെടരുത് ഫെമിനിസ്റ്റുകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും …
 

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പൊലീസ്. ഇവർക്ക് ഇന്നലെ കോടതി മുൻകൂർ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

Also Read: മോറട്ടോറിയം: കൂടുതൽ ഇളവുകൾ ഇല്ല; ധനനയത്തിൽ കോടതി ഇടപെടരുത്

ഫെമിനിസ്റ്റുകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

Also Read: ജോസ് കെ മാണി വിഭാഗം എൻഡിയിലേക്കോ ?

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതികള്‍ നിയമം കൈയിലെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഈ വാദം അംഗീകരിച്ചാണ് വിധി. നിയമവും സമാധാനവും സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്, അതില്ലാതാകുമ്പോള്‍ നോക്കി നിൽക്കാനാകില്ല, സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ല പ്രതികളുടെ പ്രവർത്തിയെന്നും ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.

Also Read: മലപ്പുറത്ത് സംഘർഷം; ഒരാൾ വെട്ടേറ്റു മരിച്ചു

അതേസമയം ഫെമിനിസ്റ്റുകളെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ വിജയ് പി നായർ ഇപ്പോഴും റിമാൻഡിലാണ്. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

Also Read: എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും