LogoLoginKerala

ബാലഭാസ്കറിന്റെ മരണം; സിബിഐ എഫ്‌ഐആർ അംഗീകരിച്ചു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും അപകടമരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആർ ആണ് കോടതി അംഗീകരിച്ചത്. Also Read: കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനത്ത് അലംഭാവമുണ്ടായി; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി ബാലഭാസ്കറിന്റെ മരണം അപകട മരണമാണോ, മരണത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം സിബിഐ അന്വേഷിക്കുമെന്നും എസ്.പി. നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. Also Read: ബാലഭാസ്കറിന്റേത് അപകടമരണമെന്ന് …
 

വയലിനിസ്റ്റ്‌ ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും അപകടമരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആർ ആണ് കോടതി അംഗീകരിച്ചത്.

Also Read: കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനത്ത് അലംഭാവമുണ്ടായി; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണോ, മരണത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം സിബിഐ അന്വേഷിക്കുമെന്നും എസ്.പി. നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.

Also Read: ബാലഭാസ്കറിന്റേത് അപകടമരണമെന്ന്‌ മൊഴി നൽകിയ അജി ദുബായിൽ സർക്കാർ ഡ്രൈവർ; ദുരൂഹത

2018 സെപ്റ്റംബർ 25ന് പൊലീസ് റജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നു കാട്ടി ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്നാണു കേസ് 2020 ജൂൺ 12ന് സിബിഐ ഏറ്റെടുക്കുന്നത്.

Also Read: അമേരിക്കയിലെ മലയാളി നേഴ്സ് മെറിനെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി