ശുചിത്വ നഗരങ്ങളുടെ പട്ടികയില് വീണ്ടും സ്ഥാനം നേടി ആലപ്പുഴ
ശുചിത്വ നഗരങ്ങളുടെ പട്ടികയില് വീണ്ടും ഇടം പിടിച്ച് ആലപ്പുഴ. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ശുചിത്വ പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങളില് ഉയര്ന്ന മാര്ക്ക് നേടി ആലപ്പുഴ നഗരം മറ്റ് ജില്ലകള്ക്കും നഗരങ്ങള്ക്കും മാതൃകയായി. മുൻപും ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ ഉൾപ്പെട്ടിട്ടുണ്ട്. വികേന്ദ്രീകൃതമായി മാലിന്യസംസ്കരണമാണ് ആലപ്പുഴയുടെ നേട്ടത്തിന് കാരണമായത്. സ്വച്ഛ് ഭാരത് മിഷന് നടത്തിയ വാര്ഷിക സര്വ്വേയിലാണ് ആലപ്പുഴയുടെ മുൻപത്തെ നേട്ടം. ഒന്ന് മുതല് മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കഴിഞ്ഞ നാലുവര്ഷങ്ങളായുള്ള ആലപ്പുഴ …
Fri, 18 Sep 2020
ശുചിത്വ നഗരങ്ങളുടെ പട്ടികയില് വീണ്ടും ഇടം പിടിച്ച് ആലപ്പുഴ. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ശുചിത്വ പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങളില് ഉയര്ന്ന മാര്ക്ക് നേടി ആലപ്പുഴ നഗരം മറ്റ് ജില്ലകള്ക്കും നഗരങ്ങള്ക്കും മാതൃകയായി.
മുൻപും ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ ഉൾപ്പെട്ടിട്ടുണ്ട്. വികേന്ദ്രീകൃതമായി മാലിന്യസംസ്കരണമാണ് ആലപ്പുഴയുടെ നേട്ടത്തിന് കാരണമായത്. സ്വച്ഛ് ഭാരത് മിഷന് നടത്തിയ വാര്ഷിക സര്വ്വേയിലാണ് ആലപ്പുഴയുടെ മുൻപത്തെ നേട്ടം. ഒന്ന് മുതല് മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കഴിഞ്ഞ നാലുവര്ഷങ്ങളായുള്ള ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടത്.