സർക്കാരിന്റെ പ്രതിച്ഛായ കൂടുന്നതല്ലാതെ കുറയില്ല; എകെ. ബാലൻ
ഈ കള്ള പ്രചാരണങ്ങൾ എല്ലാം ജനം പുച്ഛത്തോടെ തള്ളിക്കളയുമെന്നു മന്ത്രി എകെ ബാലൻ. സർക്കാരിനെ വിമർശിക്കാൻ ഒന്നും കിട്ടാതാനില്ലാത്തതിന്റെ ചൊരുക്ക് തീർക്കലാണ് ഇപ്പോൾ സംസ്ഥാനത്ത് കാണുന്ന പ്രതിഷേധപ്രകടനങ്ങളെന്നു മന്ത്രി വ്യക്തമാക്കി.
കെടി ജലീലിനെതിരെ ഏതെങ്കിലും വിധത്തിലുള്ള കേസുകൾ നിലവിലുണ്ടോയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ വിജയം കാരിവാരിതേക്കാനുള്ള പ്രഹസനമാണ് ഇപ്പോൾ നടക്കുന്നതെന്നും ബാലൻ ആരോപിച്ചു.
ജനങ്ങളുടെ കൂടെയാണ് എൽഡിഎഫ് സർക്കാർ ഇപ്പോൾ തന്നെ ഓണക്കിറ്റ് എത്ര ഭംഗിയായാണ് സർക്കാർ വിതരണം ചെയ്തത്. ഈ അധികാരവും വാഹനങ്ങളും പോലീസും എപ്പോഴും വേണമെന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല, നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയുടെ കീഴിലാണ് സംസ്ഥാന സർക്കാരിന്റെ ഭരണം മുന്നോട്ടുപോകുന്നത്. പ്രതിപക്ഷം എന്നുപറയുന്നവരുടെ ഭരണം നൈപുണ്യം നമ്മൾ കുറെ കണ്ടതാണല്ലോ. എകെ ബാലൻ പറയുന്നു.