LogoLoginKerala

ഇന്ന് രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ 2020 സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്തമാകും

ന്യൂഡൽഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില് പതാക ഉയര്ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഈ വര്ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന് വര്ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 20 ശതമാനം വിഐപികള്ക്ക് മാത്രമേ പ്രവേശനമുണ്ടാകുകയുള്ളൂ. പ്രതിരോധ സെക്രട്ടറിയും എഎസ്ഐ ഡയറക്ടര് ജനറലും കഴിഞ്ഞ ആഴ്ച ചെങ്കോട്ടയിലെത്തി ഒരുക്കങ്ങള് വിലയിരുത്തിയിരുന്നു. സാമൂഹിക അകലം ഉറപ്പു …
 

ന്യൂഡൽഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 20 ശതമാനം വിഐപികള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകുകയുള്ളൂ.

പ്രതിരോധ സെക്രട്ടറിയും എഎസ്‌ഐ ഡയറക്ടര്‍ ജനറലും കഴിഞ്ഞ ആഴ്ച ചെങ്കോട്ടയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. സാമൂഹിക അകലം ഉറപ്പു വരുത്തിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് സംഘാടകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ആഘോഷ പരിപാടിയില്‍ സ്‌കൂള്‍ കുട്ടികളും കേഡറ്റ് സംഘവും ഉണ്ടാകില്ല.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കേള്‍ക്കാനായി ചെങ്കോട്ട കവാടത്തിന്റെ ഇരു ഭാഗങ്ങളിലായി വിഐപികള്‍ക്ക് ഇരിക്കാമായിരുന്നു. എന്നാല്‍, ഇത്തവണ ഇത് അനുവദിക്കില്ല. 900ത്തോളം വിഐപികള്‍ക്ക് ഇരിക്കാമായിരുന്ന സ്ഥലത്ത് 100ഓളം പേര്‍ക്ക് മാത്രമാണ് ഇത്തവണ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് മുക്തരായ 1,500 പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന പ്രത്യേകതയും ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോത്തിനുണ്ട്.

എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷവും ഇത്തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സ്വച്ഛ ഭാരത്, പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍, ആസൂത്രണ കമ്മീഷന്‍ റദ്ദാക്കല്‍, സംയുക്ത സൈനിക മേധാവിയുടെ നിയമനം എന്നീ പ്രഖ്യാപനങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലാണ്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ആറ് സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലെ പ്രധാന ഉള്ളടക്കങ്ങള്‍ ഇവയാണ്:

2014

1. പാവപ്പെട്ടവര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി ജന്‍ധന്‍ യോജന
2. മേക്ക് ഇന്‍ ഇന്ത്യ
3. സ്വച്ഛ ഭാരത് ക്യാമ്പയ്ന്‍
4. ഡിജിറ്റല്‍ ഇന്ത്യ
5. എംപിമാരിലൂടെ ഗ്രാമവികസനം നടപ്പാക്കാനുള്ള സന്‍സദ് ആദര്‍ശ് ഗ്രാം യോജന
6. ആസൂത്രണ കമ്മീഷന് പകരം മറ്റൊരു പുതിയ സ്ഥാപനമുണ്ടാകുമെന്ന സുപ്രധാന പ്രഖ്യാപനം

2015

1. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ
2. അടുത്ത 1000 ദിവസത്തിനുള്ളില്‍ 18,500 ഗ്രാമങ്ങളില്‍ വൈദ്യുതി
3. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയില്‍ 17 കോടി ബാങ്ക് അക്കൗണ്ടുകള്‍
4. കള്ളപ്പണത്തിനും അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
5. കാര്‍ഷിക മന്ത്രാലയത്തെ കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തു

2016

1. രാജ്യത്ത് 2 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു
2. ജന്‍ധന്‍ യോജനയില്‍ 21 കോടി ബാങ്ക് അക്കൗണ്ടുകള്‍
3. കാലഹരണപ്പെട്ട 1,700 നിയമങ്ങള്‍ കണ്ടെത്തുകയും 1,175 എണ്ണം റദ്ദാക്കുകയും ചെയ്തു
4. പാക് അധീന കശ്മീരിലെ ജനത അഭിനന്ദനം അറിയിച്ചു
5. ദാരിദ്ര്യത്തെ നേരിടാന്‍ അയല്‍ രാജ്യങ്ങള്‍ക്ക് പിന്തുണ
6. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളുടെ പെന്‍ഷന്‍ 20 ശതമാനം വര്‍ധിപ്പിച്ചു
7. 18,000ത്തില്‍ 10,000 ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു

2017

1. 14,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു
2. രാജ്യത്തെ 2 കോടിയിലധികം പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി
3. 1942ല്‍ ക്വിറ്റ് ഇന്ത്യ ഇന്ന് ഐക്യ ഇന്ത്യ
4. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണം
5. ഭരണകാലത്ത് 1.25 ലക്ഷം കോടിയുടെ കള്ളപ്പണം കണ്ടുകെട്ടി
6. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ടകള്‍ പരിഹാരമാകില്ല, പകരം വികസനമാണ് ആവശ്യം
7. ഹവാല ഇടപാടുകള്‍ നടത്തിയ 1.75 ലക്ഷം കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

2018

1. 2022ല്‍ ബഹിരാകാശ ദൗത്യം
2. 13 കോടി മുദ്രാ ലോണുകള്‍ നല്‍കി
3. പാവപ്പെട്ടവരുടെ ചികിത്സക്കായി പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍
4. ധാന്യവിളകളുടെ അടിസ്ഥാന വില ഇറക്കുമതിയെക്കാള്‍ 1.5 ഇരട്ടിയായി വര്‍ധിപ്പിച്ചു
5. രാജ്യത്ത് ഭക്ഷണപദാര്‍ത്ഥങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും ഉത്പ്പാദനത്തില്‍ റെക്കോഡ്

2019

1. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു
2. 2024ഓടെ എല്ലാ വീടുകളിലും ‘ജല്‍ ജീവന്‍’ പദ്ധതി യിലൂടെ കുടിവെള്ളം. ഇതിനായി 3.5 ലക്ഷം കോടി ചെലവിടും
3. സാധാരണക്കാരുടെ ജീവിതത്തില്‍ കാലഹരണപ്പെട്ട 1,450 നിയമങ്ങള്‍ റദ്ദാക്കി
4. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി
5. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയ്ക്കായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം
6. സംയുക്ത സൈനിക മേധാവി എന്ന പദവി പ്രഖ്യാപിച്ചു
7. മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായി സ്വയം പര്യാപ്ത ഇന്ത്യക്കായി പ്രാദേശിക ഉത്പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം
8. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ആഹ്വാനം.