LogoLoginKerala

സ്വപ്നയുടെ ‘സ്വപ്ന വളർച്ച’

തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിക്കുള്ള ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ് എന്ന പേര് മലയാളികൾ ശ്രദ്ധിക്കുന്നത്. അധികാരം മറയാക്കി സ്വർണക്കടത്ത് കേസ് എന്നതിനപ്പുറം ഒരു രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഈ സർണക്കടത്ത്. മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്ന സുരേഷിന് ഉണ്ടെന്ന് പറയപ്പെടുന്ന ഉന്നതബന്ധങ്ങളാണ് ആരോപണങ്ങൾക്ക് അടിസ്ഥാനം. Also Read: സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിയേക്കും തിരുവനന്തപുരം ബാലരാമപുരം സ്വദേശി 39കാരിയായ …
 

തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിക്കുള്ള ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ് എന്ന പേര് മലയാളികൾ ശ്രദ്ധിക്കുന്നത്. അധികാരം മറയാക്കി സ്വർണക്കടത്ത് കേസ് എന്നതിനപ്പുറം ഒരു രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഈ സർണക്കടത്ത്. മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്ന സുരേഷിന് ഉണ്ടെന്ന് പറയപ്പെടുന്ന ഉന്നതബന്ധങ്ങളാണ് ആരോപണങ്ങൾക്ക് അടിസ്ഥാനം.

Also Read: സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിയേക്കും

തിരുവനന്തപുരം ബാലരാമപുരം സ്വദേശി 39കാരിയായ സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അബുദാബിയിൽ തന്നെ. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനോടൊപ്പം സ്വപ്ന ബിസിനസ്സിൽ പങ്കാളിയായി. പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം സ്വദേശിയുമായി വിവാഹം. പിന്നീട് ഭർത്താവുമായി ചേർന്ന് ഗൾഫിലെ ബിസിനസ് നോക്കി നടത്തി. ഗൾഫിലെ സാമ്പത്തിക മാന്ദ്യത്തിൽ ബാധ്യത കുമിഞ്ഞുകൂടിയതോടെ ബിസിനസ് തകർന്നു. വൈകാതെ മകളുമായി നാട്ടിലെത്തി, സ്വപ്ന വിവാഹമോചിതയായി.

Also Read: സ്വർണക്കടത്ത്; കസ്റ്റംസിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കയ്യിൽ; വരാനിരിക്കുന്നത് പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്ന രാത്രികൾ

നാട്ടിൽ വന്ന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ സ്വപ്ന നേടിയത് അമ്പരപ്പിക്കുന്ന വളർച്ചയായിരുന്നു. ഗൾഫിൽ ജനിച്ചു വളർന്നതിനാൽ അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിയുമായിരുന്നു. തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി സ്വപ്ന ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. രണ്ടുവർഷം അവിടെ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്.

Also Read: സ്വർണക്കടത്ത് കേസിൽ ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവം

വിവിധ ഭാഷകളിലെ പ്രാവീണ്യവും ആകർഷണീയമായ പെരുമാറ്റവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്ക് കഴിഞ്ഞു. 2109ൽ യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ. എയർ ഇന്ത്യ സാറ്റ്സിലും സ്വപ്നയ്ക്കെതിരെ വ്യാജരേഖ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കോൺസുലേറ്റിലെ ജോലി ഇല്ലാതായ ഉടൻതന്നെ സംസ്ഥാന ഐടി വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരായും സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായും സ്വപ്ന കരാർ നിയമനം നേടി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചായിരുന്നു ഐടി വകുപ്പിൽ സ്വപ്ന ജോലി നേടിയത്.

Also Read: ഡബ്ളിയുസിസിക്കെതിരെ കോസ്‌റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ; പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി

ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തി. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർക്കൊപ്പം വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഐടി വകുപ്പിന് കീഴിലെ കെ ഫോൺ അടക്കമുള്ള പല പദ്ധതികളുടേയും ചർച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാന പങ്കായിരുന്നു. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു പല ഇടപാടുകളും.

Also Read: ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്‌നയാണെന്ന വ്യത്യാസമേയുള്ളൂ; കെ. സുരേന്ദ്രന്‍

സ്വർണക്കടത്ത് കേസിൽ നിന്ന് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്. സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും. ഇതിനിടെ, സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് വിവരം.

സ്വപ്നയുടെ ‘സ്വപ്ന വളർച്ച’