LogoLoginKerala

സ്വർണക്കടത്ത്; കസ്റ്റംസിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കയ്യിൽ; വരാനിരിക്കുന്നത് പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്ന രാത്രികൾ

തിരുവനന്തപുരത്തെ 15 കോടിയുടെ സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ രണ്ടു മുൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പായതോടെ കേസിനോടനുബന്ധിച്ച് ഇനിയും പുറത്തവരാനുള്ള വിവരങ്ങളാണ് കേരളത്തിലെ പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്നത്. Also Read: സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിയേക്കും സ്വർണക്കടത്ത് പ്രതിയുമായുള്ള ബന്ധത്തിന്റെ പേരിൽ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയുമായുള്ള ഐടി സെക്രട്ടറിയുടെ ബന്ധം സർക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ മാറ്റിയിരിക്കുന്നത്. …
 

തിരുവനന്തപുരത്തെ 15 കോടിയുടെ സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ രണ്ടു മുൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പായതോടെ കേസിനോടനുബന്ധിച്ച് ഇനിയും പുറത്തവരാനുള്ള വിവരങ്ങളാണ് കേരളത്തിലെ പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്നത്.

Also Read: സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിയേക്കും

സ്വർണക്കടത്ത് പ്രതിയുമായുള്ള ബന്ധത്തിന്റെ പേരിൽ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയുമായുള്ള ഐടി സെക്രട്ടറിയുടെ ബന്ധം സർക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ മാറ്റിയിരിക്കുന്നത്. ഇതിനുപുറമേ ഐടി വകുപ്പിൽ സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കറിനോട് വിശദീകരണം ചോദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: സ്വർണക്കടത്ത് കേസിൽ ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവം

വിവാദമായ സ്പ്രിംക്‌ളർ കേസിലും എം ശിവശങ്കർ ആരോപണവിധേയനായിരുന്നു. സംസ്ഥാന സർക്കാറിനെ അറിയിക്കാതെ സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയ ഇദ്ദേഹം സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധങ്ങളുടെ പേരിൽ വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടതോടെ സംസ്ഥാന മുഖ്യമന്ത്രി തന്നെയാണ് വെട്ടിലായത്.

എം ശിവശങ്കറിനെ സ്വർണക്കടത്തിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് നീക്കവുമുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐടി സെക്രട്ടറി പദവിയിൽ ഇരിക്കുന്ന ഒരാൾ ചോദ്യം ചെയ്യപ്പെടുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മർദ്ദത്തിലാകും. കൂടാതെ നിരന്തരം ആരോപണം നേരിടുന്ന ഒരാളെ ഒഴിവാക്കാന്‍ ഇടതുമുന്നണിയില്‍ നിന്നുതന്നെ സമ്മർദ്ദം ഉണ്ടാവാനും സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി മുൻകൂട്ടി കണ്ടാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിർത്തുന്നത്.

Also Read: സ്വർണക്കടത്ത്; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളോട് പിണറായി വിജയൻ രൂക്ഷമായിത്തന്നെ പ്രതികരിച്ചങ്കിലും സ്വർണക്കടത്ത് കേസിലെ പ്രമുഖ സ്വപ്ന സുരേഷിന്റെ നിയമന വിവാദത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. ഇതിനെ സംബന്ധിച്ച് എൽഡിഎഫ് നേതാക്കൾ ആരുംതന്നെ കോൺഗ്രസ്സ് ബിജെപി ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്നു മാത്രമല്ല, വിവാദത്തെ തുടർന്ന് ചാനൽ ചർച്ചകളിൽ നിന്നും ഇടതുനേതാക്കൾ വിട്ടുനിൽക്കാൻ ശ്രദ്ധിക്കുകയുണ്ടായി. സാമൂഹിക മാധ്യമങ്ങളിലും ഇപ്പോൾ ആരും സജീവമല്ല.

Also Read: ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്‌നയാണെന്ന വ്യത്യാസമേയുള്ളൂ; കെ. സുരേന്ദ്രന്‍

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സരിതാ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇപ്പോഴിതാ മുഖമന്ത്രിയുടെ ഓഫിസ് വീണ്ടും വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. കൂടാതെ മുഖ്യമന്ത്രിയുടെ സ്വന്തം ഐടി വകുപ്പിൽ നിയമിതയായ സ്വപ്ന സുരേഷ് സ്വർണം കള്ളക്കടത്തു കേസിൽ മുഖ്യ പ്രതിയുമായി.

കേന്ദ്രത്തിന്റെ കയ്യിലുള്ള കസ്റ്റംസ് ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്നാണു ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഈ കേസിൽ എടുക്കുന്ന താൽപര്യം വ്യക്തമാക്കുന്നത്. സ്പ്രിൻക്ലർ തൊട്ട് പ്രൈസ് വാട്ടറും സ്പേസ് പാർക്കും വരെയുള്ള സ്ഥാപനങ്ങൾ വിവാദമയമായി മാറികൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രിയും പ്രതിരോധത്തിലാവും എന്നതാണ് നിഷേധിക്കാൻ കഴിയാത്ത വസ്തുത