LogoLoginKerala

സ്വർണക്കടത്തിന് ഐഎസ് ബന്ധം? എൻഐഎ വിശദമായ അന്വേഷണത്തിന്

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണ്ണക്കടത്ത് കേസില് ദേശീയ അന്വേഷണ ഏജന്സി എൻഐഎ വിശദമായ അന്വേഷണത്തിന്. കേസില് യു എ പി എ ചുമത്തി എന്ഐഎ കേസെടുക്കും. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്ണക്കടത്തിന് പിന്നിലുള്ളതെന്നാണ് സൂചനകൾ. കൊടുംതീവ്രവാദ സംഘടനയായ ഐഎസ് ബന്ധമുള്ളവര്ക്കും കള്ളക്കടത്തുമായി പങ്കുള്ളതായി രഹസ്യാന്വേഷണ റിപ്പോര്ട്ട് ലഭിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് എന്ഐഎ കേസ് ഏറ്റെടുത്തത്. Also Read: ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ കേരളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കും യുഎപിഎയിലെ 15,16,17,18 വകുപ്പുകള് പ്രകാരമാണ് കേസെടുക്കുക. ഭീകരപ്രവര്ത്തനവും ഭീകരര്ക്ക് …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എൻഐഎ വിശദമായ അന്വേഷണത്തിന്. കേസില്‍ യു എ പി എ ചുമത്തി എന്‍ഐഎ കേസെടുക്കും. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് സൂചനകൾ. കൊടുംതീവ്രവാദ സംഘടനയായ ഐഎസ് ബന്ധമുള്ളവര്‍ക്കും കള്ളക്കടത്തുമായി പങ്കുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

Also Read: ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ കേരളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കും

യുഎപിഎയിലെ 15,16,17,18 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ. രാജ്യത്തിന്റെ ദേശീയ, സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗിലെ സ്വർണക്കടത്ത്; കൊടുവള്ളിയിൽ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രഹസ്യവിവരങ്ങള്‍ ചോര്‍ന്നോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വപ്ന സുരേഷിന് അടുത്ത ബന്ധമുള്ള രണ്ട് ഐപിഎസ്സുകാരിലേക്കും അന്വേഷണം നീളും. ഇവരുടെ സ്വാധീനത്തിലാണോ കേരള പൊലീസിന്റെ കേസുമായി സഹകരിക്കാത്തത് എന്നും അന്വേഷിക്കും.

Also Read: 2019-20ൽ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 400 കിലോ സ്വർണം !

സ്വര്‍ണത്തിന്റെ ഉറവിടം, സ്വര്‍ണക്കടത്തിന്റെ ലക്ഷ്യം, കടത്തിനുള്ള മാര്‍ഗങ്ങള്‍, പതിവായി സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടോ ,കടത്തുന്ന സ്വര്‍ണം പണമാക്കി മാറ്റുന്നുണ്ടോ, ഈ പണം സാമ്പത്തിക ഇടപാടിനപ്പുറം ഏതെല്ലാം മേഖലയിലേക്ക് വഴിമാറുന്നു, സംസ്ഥാനത്തിനു പുറമേ ദേശീയ അന്തര്‍ദേശീയതലത്തില്‍ ആര്‍ക്കൊക്കെ കടത്തില്‍ പങ്കുണ്ട്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായിത്തന്നെ എന്‍ഐഎ യുടെ അന്വേഷണപരിധിയിൽ വരുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.