LogoLoginKerala

ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

സുവര്ണ ജൂബിലി ഫണ്ട് തിരിമറി കേസില് എസ്.എന്.ഡി.പി. യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊല്ലം എസ്.എന്. കോളേജിലെ സുവര്ണ ജൂബിലി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടുള്ള ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 2004ല് കോടതി നിര്ദേശപ്രകാരമാണ് സുവര്ണ ജൂബിലി ഫണ്ട് തിരിമറിയിൽ അന്വേഷണം ആരംഭിച്ചത്. കേസില് അടിയന്തരമായി കുറ്റപത്രം സമര്പ്പിക്കണമെന്ന് കോടതി നിര്ദേശിച്ചിരുന്നു. 1997-98ല് കൊല്ലം എസ്.എന്. കോളേജിന്റെ സുവര്ണ ജൂബിലി ആഘോഷിച്ചപ്പോള് ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സുംനിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന് എക്സിബിഷനും …
 

സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊല്ലം എസ്.എന്‍. കോളേജിലെ സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടുള്ള ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

2004ല്‍ കോടതി നിര്‍ദേശപ്രകാരമാണ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയിൽ അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. 1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സുംനിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വക മാറ്റിയെന്നാണ് പരാതി.