LogoLoginKerala

തൃശൂരിൽ നായയുടെ വായ ഇൻസുലേഷൻ ടേപ്പ് കൊണ്ട് ചുറ്റി; ക്രൂരതയ്ക്കിരയായി കഴിഞ്ഞത് രണ്ടാഴ്ച

നായയുടെ വായ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ചുറ്റി ക്രൂരത. തൃശൂർ ഒല്ലൂരിലാണ് ഇൻസുലേഷനുപയോഗിച്ച് ചുറ്റിയ മുഖവുമായി നായ രണ്ടാഴ്ചയോളം കഴിഞ്ഞത്. കഴിഞ്ഞദിവസം പീപ്പിൾ ഫോർ ആനിമൽ വെൽഫയർ ടീം അംഗങ്ങളെത്തിയാണ് നായയെ രക്ഷിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് നായയുടെ ചിത്രങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടത്. ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിലുള്ള നായയുടെ ചിത്രങ്ങൾ ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്. കേരളത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിന് പിന്നാലെയാണ് നായയുടെ വായിൽ ഇൻസുലേഷൻ …
 

നായയുടെ വായ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ചുറ്റി ക്രൂരത. തൃശൂർ ഒല്ലൂരിലാണ് ഇൻസുലേഷനുപയോഗിച്ച് ചുറ്റിയ മുഖവുമായി നായ രണ്ടാഴ്ചയോളം കഴിഞ്ഞത്. കഴിഞ്ഞദിവസം പീപ്പിൾ ഫോർ ആനിമൽ വെൽഫയർ ടീം അംഗങ്ങളെത്തിയാണ് നായയെ രക്ഷിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് നായയുടെ ചിത്രങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടത്.

തൃശൂരിൽ നായയുടെ വായ ഇൻസുലേഷൻ ടേപ്പ് കൊണ്ട് ചുറ്റി; ക്രൂരതയ്ക്കിരയായി കഴിഞ്ഞത് രണ്ടാഴ്ച

 

ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിലുള്ള നായയുടെ ചിത്രങ്ങൾ ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്. കേരളത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിന് പിന്നാലെയാണ് നായയുടെ വായിൽ ഇൻസുലേഷൻ ചുറ്റിയ വാർത്തയും പുറത്ത് വരുന്നത്.

തൃശൂരിൽ നായയുടെ വായ ഇൻസുലേഷൻ ടേപ്പ് കൊണ്ട് ചുറ്റി; ക്രൂരതയ്ക്കിരയായി കഴിഞ്ഞത് രണ്ടാഴ്ച

രണ്ടാഴ്ചയോളമാണ് മുഖത്ത് വായയ്ക്ക് മുകളിലായി ഇൻസുലേഷൻ ചുറ്റിയ നിലയിൽ നായ കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആനിമൽ വെൽഫയർ ടീം രക്ഷിച്ച നായയെ നിലവിൽ ആനിമൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.