LogoLoginKerala

ശസ്ത്രക്രിയയ്ക്ക് കൈപ്പടി; ഏജന്റുമാര്‍ വഴിപണം വാങ്ങി ഡോക്ടര്‍മാര്‍

 
bribe

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് കൈകൂലി നൽകണമെന്ന് പരാതി ഉയർത്തി രോഗികൾ. നിരവധി പരാതികള്‍  ഉയര്‍ന്നതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു.  

ഡോക്ടര്‍മാര്‍ ഏജന്റുമാര്‍ വഴിപണം വാങ്ങുന്നതിനെതിരെ നടപടി എടുക്കാനാണ് ആവശ്യം ഉയരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് മാത്രം പണം നല്‍കേണ്ടതില്ല. അതെസമയം ഏജന്റുമാര്‍ക്ക് ആരും പണം നല്‍കരുതെന്നും അനുഭവം ഉണ്ടായാല്‍ പരാതിപെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു