'ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്'; ഷാഫി പറമ്പില്‍ എംഎല്‍എ
പാലക്കാട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സഞ്ജു സാംസണ് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. സഞ്ജുവിനോടുള്ള അവഗണന ക്രൂരതയാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ണ് തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ തോറ്റതിന് പിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.
ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്
'ഇതിനിടയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റു. കോഹ്ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി.സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ 'ടാക്റ്റിക്‌സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു.ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്'-ഇങ്ങനെയായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.