LogoLoginKerala

'നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു'; രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഹരീഷ് പേരടി

 
hareesh peradi

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധിക്ക് പ്രശംസയുമായി ചലച്ചിത്ര താരം ഹരീഷ് പേരടി. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്...ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യം ...നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...ആശംസകള്‍...'