28 C
Kochi
Saturday, January 22, 2022

ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് ; നൈജീരിയന്‍ സ്വദേശിയും പെണ്‍ സുഹൃത്തും അറസ്റ്റില്‍

Must read

ഓണ്‍ലൈന്‍ വഴി കഞ്ചിക്കോട് ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയുടെ നാലേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ് . ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്

പാലക്കാട് : ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശിയെയും പെണ്‍സുഹൃത്തിനെയും പാലക്കാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ചിനേഡു ഹൈഷ്യന്റ് (25), നാഗാലാന്‍ഡ് സ്വദേശി കെ.രാധിക (25) എന്നിവരെയാണ് പാലക്കാട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു.

ഓണ്‍ലൈന്‍ വഴി കഞ്ചിക്കോട് ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയുടെ നാലേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ് . ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കു വന്ന ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പു സംഘം ഡല്‍ഹി കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച ഉദ്ദംനഗറില്‍ എത്തിയ അന്വേഷണ സംഘത്തെ കണ്ടതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു രണ്ടു പേരെയും പിടികൂടാന്‍ സാധിച്ചത്.

തട്ടിപ്പിനുപയോഗിച്ച മൊബൈല്‍ ഫോണും സിമ്മും കണ്ടെത്തി. എന്നാല്‍ തട്ടിയെടുത്ത പണം വിവിധ അക്കൗണ്ടുകള്‍ വഴി പിന്‍വലിച്ചതിനാല്‍ പണം കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

 

More articles

Latest article