24 C
Kochi
Tuesday, December 7, 2021

കുത്തിവയ്പ് കൂടാതെ ഇനി കോവിഡ് ചികില്‍സയ്ക്ക് ഗുളികയും; മോള്‍നുപിരവിറിന് അംഗീകാരം നല്‍കി ബ്രിട്ടന്‍

Must read

ലോകത്ത് ഇതാദ്യമായാണ് ഒരു രാജ്യം കോവിഡ് ചികില്‍സയ്ക്കായി ഗുളികകഴിക്കാന്‍ അനുമതി നല്‍കുന്നത്.

ലണ്ടന്‍: കോവിഡ് പ്രതിരോധ കുത്തിവയ്പിനു പിന്നാലെ ഇനി ചികിത്സയ്ക്ക് ഗുളികയും. അമേരിക്കയില്‍ നിര്‍മിതമായ ‘മോള്‍നുപിരവിര്‍’ ആന്റി വൈറല്‍ ഗുളികകള്‍ ഇനിമുതല്‍ കോവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാം. ബ്രിട്ടനാണ് ഇതിന് അനുമതി നല്‍കിയത്. ലോകത്ത് ഇതാദ്യമായാണ് ഒരു രാജ്യം കോവിഡ് ചികില്‍സയ്ക്കായി ഗുളികകഴിക്കാന്‍ അനുമതി നല്‍കുന്നത്.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു ദിവസം രണ്ടുനേരം വീതം ഗുളിക നല്‍കാനാണ് നിര്‍ദ്ദേശം. ബ്രിട്ടിഷ് മെഡിസിന്‍സ് റഗുലേറ്റര്‍ ഡോക്ടര്‍മാര്‍ക്കാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

More articles

Latest article