നിപ വൈറസ്; കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച 5 പേരുടെതുള്‍പ്പെടെ 36 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കുക.

കോഴിക്കോട്: നിപ രോഗം വന്നു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച 5 പേരുടെതുള്‍പ്പെടെ 36 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കുക. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും.