LogoLoginKerala

നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്ക് കാനഡ, ഇന്ത്യയിലെ 3 കോണ്‍സുലേറ്റുകളില്‍ നിന്നുള്ള വിസ സര്‍വീസ് നിര്‍ത്തി

 
india canada

ന്യൂഡല്‍ഹി: നയതന്ത്ര തര്‍ക്കത്തെത്തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് കാനഡ. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സര്‍വീസാണ് നിര്‍ത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിന്‍വലിച്ചു.

നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചതാണ്. ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് വിശദീകരിച്ച കാന ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. അതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തി.