ക്യാന്‍സറില്‍ നിന്ന് മുക്തനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
Sat, 4 Mar 2023

വാഷിങ്ടണ്‍: ക്യാന്‍സറില്‍ നിന്ന് മുക്തനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കാന്‍സര്‍ പൂര്‍ണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെവിന്‍ ഒ കോര്‍ണര്‍ പറഞ്ഞു. ബൈഡന് സ്‌കിന്‍ കാന്‍സറാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ഫെബ്രുവരിയില്‍ ചികിത്സ പൂര്‍ത്തീകരിച്ചെന്നും ഡോ കെവിന്‍ പറയുന്നു.