LogoLoginKerala

ടൈറ്റന്‍ ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

 
titan

പകടത്തില്‍പ്പെട്ട ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ തിരിച്ച് കിട്ടിയ ഭാഗങ്ങളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇംപ്ലോഷന്‍ സംഭവിച്ച ടൈറ്റന്റെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതില്‍ മനുഷ്യാവശിഷ്ടങ്ങള്‍ യുഎസ് ആരോഗ്യവിഭാഗം ഇപ്പോഴാണ് കണ്ടെത്തുന്നത്. മനുഷ്യാവശിഷ്ടങ്ങള്‍ വിശദമായി പരിശോധിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൈറ്റന്‍ തകര്‍ന്നെന്ന വാര്‍ത്ത എത്തുന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങള്‍. 6.7 മീറ്റര്‍ നീളവും മണിക്കൂറില്‍ 3.5 കിമി വേഗതയുമുള്ള ടൈറ്റന്‍ സ്വാതന്ത്രമായാണ് സമുദ്രത്തില്‍ സഞ്ചരിച്ചിരുന്നത്.