വെള്ളമില്ല, മരുന്നില്ല ഗാസയെകാത്തിരിക്കുന്നത് മഹാദുരന്തമെന്ന് യുഎന്‍
Oct 16, 2023, 12:16 IST

ഗാസ മഹാദുരന്തത്തിലേക്ക് അടുക്കുകയാണെന്ന മുന്നറിയിപ്പുമായി യു.എന്‍. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യത്തിന് വെള്ളവും മരുന്നോ ഭക്ഷണമോ ഇല്ലെന്നും യു.എന്‍ രക്ഷാസമിതി അറിയിച്ചു. ഗസയിലെ ആശുപത്രികളില്‍ പരിക്കേറ്റ ആളുകളാല്‍ നിറഞ്ഞിരിക്കുകയാണ്. മതിയായ ഇന്ധനമോ മരുന്നോ പുനസ്ഥാപിച്ചില്ലെങ്കില്‍ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ സംഭവിക്കുമെന്നും യു.എന്‍ ഏജന്‍സികള്‍ അറിയിച്ചു.
അതിനിടെ ഇസ്രഈലിന്റെ കരയാക്രമണത്തിന് മുന്നോടിയായി ഗസയില്‍ കൂട്ട പലായനം തുടരുകയാണ്. ജനങ്ങള്‍ വടക്കന്‍ ഗസയില്‍ നിന്നും ഒഴിഞ്ഞ് പോകണമെന്ന ഇസ്രഈല്‍ സൈന്യത്തിന്റെ അറിയിപ്പിന് പിന്നാലെയാണിത്.