LogoLoginKerala

ചൈനീസ് എയർ കണ്ടീഷനുകളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ

അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും ചൈനീസ് കമ്പനികൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ചൈനീസ് കമ്പനികളുടെ എയർ കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ പൂർണമായി നിരോധിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്ക്കാര് ഉത്തരവ് റദ്ദാക്കി തദ്ദേശീയ വിപണിയെ പ്രോത്സാഹിപ്പിക്കാന് കേന്ദ്രസര്ക്കാര് അടുത്തകാലത്ത് ആത്മനിര്ഭര് ഭാരത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്ച്ചയായാണ് റഫ്രിജറന്റ് അടക്കമുള്ള എയര് കണ്ടീഷണറിന്റെ ഇറക്കുമതി നിരോധിച്ചത്. Also Read: പെണ്കുട്ടികളുടെ വിവാഹപ്രായം: തീരുമാനം ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി നിരോധിത …
 

അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും ചൈനീസ് കമ്പനികൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ചൈനീസ് കമ്പനികളുടെ എയർ കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ പൂർണമായി നിരോധിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

തദ്ദേശീയ വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് റഫ്രിജറന്റ് അടക്കമുള്ള എയര്‍ കണ്ടീഷണറിന്റെ ഇറക്കുമതി നിരോധിച്ചത്.

Also Read: പെണ്‍കുട്ടികളുടെ വിവാഹപ്രായം: തീരുമാനം ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി

നിരോധിത വസ്തുക്കളുടെ പട്ടികയില്‍ എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടുത്തി ഇറക്കുമതി നയം ഭേദഗതി ചെയ്തു. റഫ്രിജറന്റുകളുള്ള എയർകണ്ടീഷണറുകൾ ഇറക്കുമതി ചെയ്യുന്നത് മാത്രമേ നിരോധിച്ചിട്ടുള്ളൂവെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ അംഗീകാരത്തോടെയാണ് ഇറക്കുമതി നിരോധനം പുറപ്പെടുവിച്ചത്.

Also Read: ലഹരി മരുന്ന് കേസ്: നടന്‍ വിവേക് ഒബറോയിയുടെ ഭാര്യയ്ക്ക് നോട്ടീസ്

അവശ്യവസ്തുക്കളുടെ പട്ടികയില്‍പ്പെടാത്തവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് നടപടി. ഏകദേശ 500 ദശലക്ഷം ഡോളർ വിലവരുന്ന എയർകണ്ടീഷണറുകളുടെ ഇറക്കുമതിക്കാണ് വ്യാഴാഴ്ച രാത്രി ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

Also Read: കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കെ. മുരളീധരൻ