LogoLoginKerala

അമേരിക്കയിൽ ടിക്ക് ടോക് നിരോധിക്കാൻ ഡൊണാൾഡ് ട്രംപ്

ടിക്ക് ടോക് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക്ക് ടോക് നിരോധനം പരിഗണനയിലാണെന്നും അത് ഉടൻ നടപ്പാക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. Also Read: കേരളത്തിൽ കോവിഡ് പരിശോധന 625 രൂപക്ക്; അംഗീകാരമുള്ള ലാബുകളുടെ സമ്പൂർണ പട്ടിക അമേരിക്കന് പൗരന്മാരുടെ വിവരങ്ങള് ചോര്ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ് പറയുന്നു. ഞങ്ങള് ടിക്ക് ടോക് വിഷയത്തില് ആലോചനയിലാണ്. ഉടന് …
 

ടിക്ക് ടോക് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക്ക് ടോക് നിരോധനം പരിഗണനയിലാണെന്നും അത് ഉടൻ നടപ്പാക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read: കേരളത്തിൽ കോവിഡ് പരിശോധന 625 രൂപക്ക്; അംഗീകാരമുള്ള ലാബുകളുടെ സമ്പൂർണ പട്ടിക

അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ് പറയുന്നു. ഞങ്ങള്‍ ടിക്ക് ടോക് വിഷയത്തില്‍ ആലോചനയിലാണ്. ഉടന്‍ അതിലൊരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സാസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

Also Read: സ്വർണക്കടത്ത് പ്രതി റമീസിനെ സ്വപ്നയുടെയും ശിവശങ്കറിന്റെയും ഫ്ലാറ്റുകളിലെത്തിച്ച് തെളിവെടുത്തു

ടിക്ക് ടോക് വിഷയത്തില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം അന്വേഷണം നടത്തി വരികയാണ്. അതിനുശേഷം തീരുമാനം അറിയിക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂക്കിന്‍ പറഞ്ഞു. അമേരിക്കയില്‍ ടിക്ക് ടോക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്. എന്നാൽ പൂര്‍ണ്ണമായി ടിക്ക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി