LogoLoginKerala

ആപ്പിൾ ഐഫോ​ൺ 12;​ ഒക്​ടോബർ 13ന് പുറത്തിറങ്ങും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 12 സീരിസിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. ഈ ഡിവൈസ് ഒക്ടോബർ 13ന് നടക്കുന്ന ഇവന്റിൽ അവതരിപ്പിക്കും. ഇവന്റിനായി ക്ഷണക്കത്തുകൾ അയച്ച് തുടങ്ങി. കമ്പനിയുടെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ഇന്ത്യന് സമയം രാത്രി 10:30 മുതൽ നടക്കുന്ന ചടങ്ങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ഏവർക്കും കാണാനാവുക. Also Read: വാഹനത്തിൽ വരുത്താവുന്ന മാറ്റങ്ങൾ; അറിയേണ്ടതെല്ലാം സാധാരണ നിലയിൽ സെപ്റ്റംബറിലാണ് ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കാറുള്ളത്. ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആപ്പിൾ ഐഫോൺ 12 …
 

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 12 സീരിസിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. ഈ ഡിവൈസ് ഒക്ടോബർ 13ന് നടക്കുന്ന ഇവന്റിൽ അവതരിപ്പിക്കും. ഇവന്റിനായി ക്ഷണക്കത്തുകൾ അയച്ച് തുടങ്ങി. കമ്പനിയുടെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ഇന്ത്യന്‍ സമയം രാത്രി 10:30 മുതൽ നടക്കുന്ന ചടങ്ങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ഏവർക്കും കാണാനാവുക.

Also Read: വാഹനത്തിൽ വരുത്താവുന്ന മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

സാധാരണ നിലയിൽ സെപ്റ്റംബറിലാണ് ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കാറുള്ളത്. ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആപ്പിൾ ഐഫോൺ 12 സീരീസ് സെപ്റ്റംബറിലെ ഇവന്റിൽ വച്ച് അവതരിക്കാൻ സാധിച്ചിരുന്നില്ല.

Also Read: പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാട് കടുപ്പിച്ച് എൻസിപി

നാല്​ ഐഫോൺ മോഡലുകൾ ഒക്​ടോബർ 13ന്​ പുറത്തിറക്കുമെന്നാണ്​ ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ.

5.4 ഇഞ്ച്​ വലിപ്പത്തിൽ ഐഫോൺ 12

6.1 ഇഞ്ചിൻ്റെ ഐഫോൺ 12 മാക്​സ്​

6.1 ഇഞ്ചിൻ്റെ ഐഫോൺ 12 പ്രോ

6.7 ഇഞ്ചിൻ്റെ ഐഫോൺ 12 പ്രോ മാക്​സ്​

എന്നിവയാണ്​ മോഡലുകൾ. ആപ്പിളിൻ്റെ ഏറ്റവും പുതിയ ചിപ്​സെറ്റ്​ എ14 ബയോനിക്കായിരിക്കും കരുത്ത്​ പകരുക. ക്യാമറ ഫീച്ചേഴ്‌സിൽ മാത്രമായിരിക്കും ഫോണുകൾ തമ്മിൽ പ്രധാനമായും വ്യത്യാസമുണ്ടാവുക.

Also Read: ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

12 പ്രോ, 12 പ്രോ മാക്​സ്​ എന്നീ ഫോണുകൾക്ക്​ മൂന്ന്​ കാമറകളും മറ്റ്​ രണ്ട്​ മോഡലുകൾക്ക്​ ഇരട്ട പിൻകാമറകളുമാണ്​ ഉണ്ടാവുക. ലിഡാർ സ്​കാനർ പ്രോ, പ്രോ മാക്​സ്​ ഫോണുകളിലുണ്ടാവും. നാല്​ ഫോണുകൾക്കും ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയായിരിക്കും ഉണ്ടാവുക. 5ജി കണക്​ടിവിറ്റി ആദ്യമായി ഐഫോണുകളിൽ ആപ്പിൾ അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

Also Read: കേരളത്തിനുള്ളത് കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

അതേസമയം ഇന്ത്യൻ വിപണിയിൽ എത്തുന്ന 12 സീരീസ് ഫോണുകളുടെ വിലയെക്കുറിച്ച് സൂചനകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള ആപ്പിൾ ഫോണുകളെക്കാൾ വിലക്കൂടുതൽ ആയിരിക്കും ഐഫോൺ 12 സീരീസിനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

Also Read: വരാൻ പോകുന്നത് മലയാളസിനിമാലോകം കണ്ടിട്ടില്ലാത്ത യുദ്ധം