വീണ്ടും അഭയാര്‍ഥി ക്യാമ്പിനുനേരെ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു
Oct 23, 2023, 13:47 IST
ടെല്‍ അവീവ്: വീണ്ടും ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഒരുപാട് പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു.