LogoLoginKerala

ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍, യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന് മുന്നറിയിപ്പ്

 
ISRAEL

ഗാസ: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രായേല്‍. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് തങ്ങള്‍ കടക്കാനിരിക്കുകയാണ് എന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഈജിപ്തില്‍ നിന്ന് പലസ്തീനിയന്‍ എന്‍ക്ലേവിലേക്ക് ആദ്യ സഹായം എത്തിയതിന് പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. റഫ വഴി 20 ട്രക്കുകളില്‍ ആണ് സഹായം എത്തിയിരുന്നത്. 2.4 ദശലക്ഷം നിവാസികള്‍ക്ക് ഇത് അപര്യാപ്തമാണെങ്കിലും യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സഹായം എത്തുന്നത്.