ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
Oct 16, 2023, 11:34 IST

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലഫ്റ്റനന്റ് ഓര്‍മോസസ്, ഇന്‍സ്‌പെക്ടര്‍ കിം ഡോക്രേക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഫ്റ്റനന്റ് ഓര്‍മോസസ് ഹോം ഫ്രണ്ട് കമാന്‍ഡില്‍ സേവനം അനുഷ്ഠിയ്ക്കുകയായിരുന്നു. കിം ഡോക്രേക്കര്‍ പൊലീസ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ബോര്‍ഡര്‍ ഓഫീസര്‍ ആയിരുന്നു.
ഒക്ടോബര്‍ 7 നാണ് ഇരുവരും ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രതിരോധ നിരയില്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്