ഭൂകമ്പത്തിന് പിന്നാലെ ഐഎസ് അക്രമം; സിറിയയില്‍ 11 പേര്‍ കൊല്ലപ്പെട്ടു
Feb 13, 2023, 10:13 IST
ദമാസ്‌കസ്: ഭൂകമ്പം നാശം വിതച്ച സിറിയില്‍ ഐഎസ് ആക്രമണം. മധ്യ സിറിയയിലെ പാല്‍മേയ്റയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യവസ്തുകള്‍ ശേഖരിക്കുകയായിരുന്ന 75ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തുകയായിരുന്നു.