LogoLoginKerala

ടിക് ടോക് ഒരു തുടക്കം മാത്രം; 12 ഓളം ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണം വരുന്നു !

ന്യൂഡൽഹി: ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കാൻ രാജ്യത്ത് പ്രചാരണം വ്യാപകമായ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ കേന്ദ്രസർക്കാർ പരിഗണയിൽ. കഴിഞ്ഞ ദിവസം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് കൂടാതെ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ലൈസന്സിങ് ഏര്പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്ക്കാര് നടത്തുന്നത്. എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പാർട്സുകളുടെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരാനാണ് സാധ്യത. Also Read: ചൈനീസ് ആപ്പുകൾക്ക് പണികിട്ടി തുടങ്ങി; ടിക് ടോക്ക് പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തു ടയർ മുതൽ …
 

ന്യൂഡൽഹി: ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കാൻ രാജ്യത്ത് പ്രചാരണം വ്യാപകമായ പശ്ചാത്തലത്തിൽ
ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ കേന്ദ്രസർക്കാർ പരിഗണയിൽ.

കഴിഞ്ഞ ദിവസം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് കൂടാതെ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ലൈസന്‍സിങ് ഏര്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പാർട്സുകളുടെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരാനാണ് സാധ്യത.

Also Read: ചൈനീസ് ആപ്പുകൾക്ക് പണികിട്ടി തുടങ്ങി; ടിക് ടോക്ക് പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തു

ടയർ മുതൽ ചന്ദനത്തിരി വരെയുള്ള ഉൽപന്നങ്ങൾ പ്രാദേശികമായി ഉത്പാദിക്കുന്നത് വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ കേന്ദ്രം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പന്ത്രണ്ടോളം ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായ തോതിൽ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയർ കണ്ടീഷണറുകൾ, ടിവി സെറ്റുകൾ തുടങ്ങിയവയുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.

Also Read: ടിക് ടോക്കിന് വിട !

നിലവാരം കുറഞ്ഞ ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി പൂർണമായും തടയും. നിലവാരം ഉണ്ടെങ്കിൽ മാത്രം ചൈനയടക്കമുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങൾ അനുവദിക്കും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പാദരക്ഷകൾ ഇലക്ട്രിക് ഉപകരണങ്ങൾ, ഇലക്‌ട്രിക് വാഹനങ്ങൾ എന്നിവയുടെ തീരുവ കുത്തനെ ഉയർത്തുന്നത് നേരത്തെ തന്നെ കേന്ദ്രം പരിഗണിച്ചിരുന്നു. ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഇത്തരത്തിലുള്ള നിയന്ത്രണം വന്നാൽ പ്രാദേശിക ഉത്പന്നങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.