തജികിസ്താനില്‍ ഭൂചലനം;6.8 തീവ്രത രേഖപ്പെടുത്തി
Thu, 23 Feb 2023

തജികിസ്താനില്‍ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 5.37 നായിരുന്നു. അഫ്ഗാനിസ്താന്‍, ചൈന അതിര്‍ത്തികള്‍ പങ്കിടുന്ന ഗോര്‍ണോ- ബദക്ഷന്‍ എന്ന കിഴക്കന്‍ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകള്‍ക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും , 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടര്‍ചലനവും റിപ്പോര്‍ട്ട് ചെയ്തു.