LogoLoginKerala

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; മൂന്നുപേര്‍ മരിച്ചു

 
turkey

അങ്കാറ: വന്‍ ഭൂചലനത്തിന്റെ വലിയ ആഘാതം വിട്ടുമാറും മുന്‍പ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്നുപേര്‍ മരിച്ചു . 680 പേര്‍ക്ക് പരിക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനം തിരിച്ചടിയായി.