ഗാസ നഗരത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം, 70 പേര്‍ മരിച്ചു
Oct 14, 2023, 15:22 IST
അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തേക്ക് മാറാന്‍ 11 ലക്ഷം ഗാസ നിവാസികള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഗാസ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് അധികൃതര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് 70 മരണം. ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടന്നത്. ഗാസ നഗരത്തില്‍ നിന്ന് തെക്കോട്ട് സഞ്ചരിച്ചിരുന്ന കാറുകള്‍ക്കാണ് അപകടം സംഭവിച്ചതെന്ന് ഹമാസ് മീഡിയ ഓഫീസ് അറിയിച്ചു. അതേ സമയം ഇസ്രായേല്‍ ഈ വ്യോമാക്രമണത്തിലൂടെ ലക്ഷ്യം വച്ചത് യാത്രക്കാരെയാണോ ഹമാസിനെയാണോ എന്ന് വ്യക്തമല്ല.