LogoLoginKerala

ഗസ്സ മരണമുനമ്പില്‍ റിപ്പോര്‍ട്ടിങ്ങിനിടെ കൊല്ലപ്പെട്ടത് 22 മാധ്യമപ്രവര്‍ത്തകര്‍

 
war

ന്യൂയോര്‍ക്ക്: റിപ്പോര്‍ട്ടിങ്ങിനിടെ ഗസ്സ മരണമുനമ്പില്‍ കൊല്ലപ്പെട്ടത് 22 മാധ്യമപ്രവര്‍ത്തകരെന്ന് റഇപ്പോര്‍ട്ട്. ഈ മാസം ഏഴിന് ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം അതി രൂക്ഷമായതിനു ശേഷം 22 മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ഓഫ് പ്രൊട്ടക്ട് ജേണലിസ്റ്റ് അറിയിച്ചു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 4,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 22 പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

കൊല്ലപ്പെട്ടവരില്‍ 18 പേര്‍ പലസ്തീന്‍കാരും മൂന്ന് ഇസ്രായേലികളും ഒരാള്‍ ലെബനന്‍ പൗരനുമാണ്. എട്ട് റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേരെ കാണാതാവുകയോ തടങ്കലില്‍ വെക്കുകയോ ചെയ്തിട്ടുണ്ടെന്നും സി.പി.ജെ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.