LogoLoginKerala

അമേരിക്കയില്‍ വീണ്ടും കൂട്ട കൊലപാതകം; കാലിഫോര്‍ണിയയിലെ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

 
america

വാഷിംഗ്ടണ്‍: ചൈനീസ് ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ അമേരിക്കയില്‍ വീണ്ടും കൂട്ട കൊലപാതകം. കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കില്‍ ഉണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. ലോസ് ഏഞ്ചല്‍സ് ടൈംസാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമായിരുന്നു ആക്രമണം. പതിനായിരങ്ങള്‍ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.