LogoLoginKerala

'ഉക്രെയ്‌നിലെ ഹീറോ': രക്തം പുരണ്ട മുഖവുമായി സെൽഫിയെടുത്ത യുദ്ധവിമാന പൈലറ്റിനെ ആദരിച്ച് സെലെൻസ്‌കി

 
ukraine
ഡ്രോൺ വെടിവെച്ച് വീഴ്ത്തിയ ശേഷം യുദ്ധവിമാനത്തിന്റെ തകർച്ചയ്ക്ക് തൊട്ട് മുൻപ് തന്റെ രക്തം പുരണ്ട മുഖത്തിന്റെ സെൽഫിയെടുക്കുകയായിരുന്നു വാഡിം

കീവ് : രക്തം പുരണ്ട സെൽഫി എടുത്ത ഉക്രേനിയൻ ഫൈറ്റർ പൈലറ്റിനെ ‘ഹീറോ ഓഫ് യുക്രെയ്‌ൻ’ എന്ന പേര് നൽകി ആദരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ഉക്രേനിയൻ സായുധ സേനയിലെ മേജർ റാങ്കിലുള്ള സൈനിക പൈലറ്റാണ് വാഡിം വോറോഷിലോവ്.

ഉക്രേനിയൻ നഗരമായ വിന്നിറ്റ്‌സിയയിൽ ഇറാനിയൻ നിർമ്മിത ഷഹെദ്-136 ഡ്രോൺ വെടിവെച്ച് വീഴ്ത്തിയ ശേഷം യുദ്ധവിമാനത്തിന്റെ തകർച്ചയ്ക്ക് തൊട്ട് മുൻപ് തന്റെ രക്തം പുരണ്ട മുഖത്തിന്റെ സെൽഫിയെടുക്കുകയായിരുന്നു. മേജർ വാഡിം ഒലെക്സാണ്ട്രോവിച്ച് വോറോഷിലോവിന് ഉക്രെയ്നിലെ ഹീറോ പദവി നൽകുകയും ഓർഡർ ഓഫ് ഗോൾഡ് സ്റ്റാർ സമ്മാനിക്കുകയും ചെയ്യുമെന്നും സെലെൻസ്കി പ്രഖ്യാപിച്ചു.