LogoLoginKerala

യുക്രൈനെ സഹായിക്കാന്‍ യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് ജര്‍മനിയും അമേരിക്കയും

 
war tangers

ഷ്യയുടെ കടന്നുകയറ്റത്തിനെതിരെ യുക്രൈനെ സഹായിക്കുന്നതിനായി യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് ജര്‍മനിയും അമേരിക്കയും സ്ഥിരീകരിച്ചു. മാരക പ്രഹരശേഷിയുള്ള ലെപ്പേഡ് ടാങ്കറുകള്‍ ഉടന്‍ യുക്രൈന് കൈമാറുമെന്ന് ജര്‍മനി അറിയിച്ചിരിക്കുകയാണ്. അതേസമയം എം1 എബ്രാംസ് ടാങ്കറുകളാണ് അമേരിക്ക യുക്രൈന് കൈമാറുക.

ജര്‍മനിയില്‍ നിന്നും ടാങ്കറുകളെത്താന്‍ വൈകുന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആശങ്കയും നിരാശയും പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജര്‍മനി യുദ്ധടാങ്കറുകള്‍ കൈമാറാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനവും എത്തുന്നത്.