ഇറ്റലിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്ന് 59 പേര്‍ മരിച്ചു
Mon, 27 Feb 2023

കലാബ്രിയ: ഇറ്റലിയിലെ കലാബ്രിയയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്ന് 59 പേര്‍ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് അറിവില്ല. അതിനാല്‍ തിരച്ചില്‍ തുടരുകയാണ്.
150 ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണു കണ്ടെത്തിയത്.