വെള്ളം പോലും കിട്ടാതെ 50,000 ഗര്‍ഭിണികള്‍! ഗാസയിലെ സ്ഥിതി അതീവഗുരുതരമെന്ന് യു എന്‍ ഭക്ഷ്യസംഘടന
ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം അവസാനമില്ലാതെ തുടരുകയാണ്. യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഗാസയിലെങഅും ദുരിതക്കാഴ്ചകളാണ്. ഇപ്പോളിതാ ഞെട്ടിക്കുന്ന റിപ്പേര്‍ട്ടുകളാണ് ഗാസയില്‍ നിന്ന് പുറത്ത് വരുന്നത്. 50,000 ത്തോളം ഗര്‍ഭിണികള്‍ക്ക് ഗാസയില്‍ കുടിക്കാന്‍ വെള്ളം പോലുമില്ലെന്നും സ്ഥിതി വളരെ മോശമാണെന്നും യു എന്‍ ഭക്ഷ്യ സംഘടന അറിയിച്ചു. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര സംഘടനയായ യു എന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.
ഇസ്രഈല്‍ സൈന്യം ഗസയില്‍ നടത്തിയ അക്രമണത്തില്‍ 34 ഓളം ആരോഗ്യ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി ലോകാരോഗ്യ സംഘടനയും അറിയയിച്ചു. ഇതുവരെ ഫലസ്തീനില്‍ 11 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയില്‍ വൈദ്യുതിയും ഇല്ലാത്തത് ആശുപത്രികളില്‍ ഗുരതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എന്‍ എജന്‍സി ആശങ്കരേഖപ്പെടുത്തുന്നു. വൈദ്യുതി ഇല്ലെങ്കില്‍ ഗസയിലെ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്ക്രോസ് മുന്നറിയിപ്പ് നല്‍കി.
ഗാസയിലെ ആശുപത്രികളില്‍ മതിയായ ചികിത്സകളില്ലാതെ നിരവധിപേരാണ് മരിച്ചുവീഴുന്നത്. ഇതുവരെ 1,537 പേര്‍ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 450ല്‍ അധികം കുട്ടികളും 250ല്‍ അധികം സ്ത്രീകളുമാണെന്നാന്ന് റിപ്പോര്‍ ട്ടുകള്‍ . 3.3ലക്ഷം ഫലസ്തീനികള്‍ വീടുവിട്ടിറങ്ങയിരിക്കുകയാണ്. ഇതില്‍ 2.2 ലക്ഷം ആളുകള്‍ യു.എന്‍ ക്യാമ്പുകളില്‍ കഴിയുകയാണ്.