LogoLoginKerala

പ്രമുഖരുടെ വിവരങ്ങള്‍ ചോർത്തി ചൈനയുടെ സൈബര്‍ യുദ്ധം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുള്‍പ്പെടെ 10,000 പേര്‍ നിരീക്ഷണത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രതിപക്ഷ നേതാക്കളും ജസ്റ്റിസുമാരും ഉള്പ്പെടെ പതിനായിരം പ്രമുഖരുടെ വിവരങ്ങള് ചൈന ചോര്ത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്ട്ട്. Also Read: നേട്ടങ്ങളെ കരിവാരി തേയ്ക്കാൻ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി ചൈനീസ് സര്ക്കാരുമായി ബന്ധമുള്ള, ഷെന്സെന് ആസ്ഥാനമായ കമ്പനിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയും ചേര്ന്ന് രാജ്യത്തെ പ്രമുഖരെ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന് എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്ട്ടില് ചൂണ്ടിക്കാണിക്കുന്നു. ഷെന്ഷുവ ഡാറ്റ ഇന്റഫര്മേഷന് ടെക്നോളജി നിരന്തരമായി വിശദമായുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് റിപ്പോര്ട്ട് പറയുന്നു. Also Read: കേരളത്തിൽ 17 വരെ …
 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രതിപക്ഷ നേതാക്കളും ജസ്റ്റിസുമാരും ഉള്‍പ്പെടെ പതിനായിരം പ്രമുഖരുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

Also Read: നേട്ടങ്ങളെ കരിവാരി തേയ്ക്കാൻ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി

ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള, ഷെന്‍സെന്‍ ആസ്ഥാനമായ കമ്പനിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് രാജ്യത്തെ പ്രമുഖരെ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഷെന്‍ഷുവ ഡാറ്റ ഇന്റഫര്‍മേഷന്‍ ടെക്‌നോളജി നിരന്തരമായി വിശദമായുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Also Read: കേരളത്തിൽ 17 വരെ ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവേയാണ് അന്താരാഷ്ട്രതലത്തില്‍ തന്നെ കോളിളമുണ്ടാക്കാന്‍ പോന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ ഇന്ത്യന്‍ ഭരണകൂടം സ്ഥിരീകരണം നടത്തുകയോ ഇതുവരെ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചയാണിതെന്ന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. വര്‍ഷകാലസമ്മേളനം ആരംഭിച്ചിരിക്കെ ചോർത്തൽ വിഷയം പാര്‍ലമെന്റിലും വലിയ ചലനമുണ്ടാക്കിയേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: സ്വപ്ന സുരേഷും റമീസും ഒരേ സമയം ആശുപത്രിയിൽ; റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരേ കൂടാതെ ശാസ്ത്രജ്ഞര്‍, പണ്ഡിതര്‍, ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കായിക താരങ്ങള്‍, മതമേലധ്യക്ഷന്‍മാര്‍, അക്ടിവിസ്റ്റുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ചൈനയുടെ നിരീക്ഷണത്തിന്‍ കീഴിലാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. സാമ്പത്തിക കുറ്റകൃത്യം, അഴിമതി, ഭീകരവാദം, സ്വര്‍ണ്ണക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത്, വന്യജീവി കടത്ത് കേസുകളില്‍ കുറ്റാരോപിതരായ നൂറു കണക്കിന് പേരെയും ചൈനീസ് ഭരണകൂടം നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ചൈനീസ് നിരീക്ഷണ പട്ടികയിലെ പ്രമുഖര്‍:

പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ കുറഞ്ഞത് 15 മുന്‍ കര-വ്യോമ, നാവിക സേനാ മേധാവികള്‍ മന്‍മോഹന്‍ സിങ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മമതാ ബാനര്‍ജി, ഉദ്ധവ് താക്കറേ, അശോക് ഗെലോട്ട് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, സിഎജി ജി സി മുര്‍മു, ഭാരത് പെ സ്ഥാപകന്‍ നിപുന്‍ മെഹ്‌റ, ഓത്ത് ബ്രിഡ്ജ് മേഥാവി അജയ് ട്രെഹാന്‍, രത്തന്‍ ടാറ്റ, ഗൗതം അദാനി.

Also Read: നീറ്റ് ഭീതിയിൽ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ; രൂക്ഷ വിമർശനവുമായി സൂര്യ

പ്രമുഖരുടെ വിവരങ്ങള്‍ ചോർത്തി ചൈനയുടെ സൈബര്‍ യുദ്ധം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുള്‍പ്പെടെ 10,000 പേര്‍ നിരീക്ഷണത്തിൽ