കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗീക അതിക്രമം;

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കടന്നുപിടിച്ച് സഹയാത്രികനായ യുവാവ്. തുടർന്ന് ഭര്‍ത്താവിനെ വിളിച്ച യുവതി കാര്യങ്ങള്‍ അറിയിച്ചു.
സംഭവം അറിഞ്ഞെത്തിയ ഭർത്താവ് ബസ് കാട്ടാക്കട സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബസില്‍ കയറി യുവാവിനെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തിരുവന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു സംഭവം.
മുന്‍സീറ്റിലിരുന്ന യുവതിയെ ഇയാള്‍ അതിക്രമിച്ചു. രണ്ട് തവണ യുവാവ് സ്പര്‍ശിച്ചതിനെ തുടര്‍ന്ന് യുവതിയെ ഇയാളോട് കയര്‍ത്തുസംസാരിച്ചു.
പിന്നീട് ബസ് യാത്ര തുടര്‍ന്നതോടെ ഇയാള്‍ വീണ്ടും കയറിപ്പിടിച്ചതോടെയാണ് യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചത്.
എന്നാൽ പോലീസിൽ ഏൽപ്പിക്കപ്പെട്ട പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ തന്റെ പേര് പ്രമോദ് ആണെന്നും താന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണെന്നുമാണ് പോലീസിനോട് പ്രതി പറഞ്ഞത്.
കൂടുതൽ അന്വേഷണം നടത്തി വരികയാണ്