കുഞ്ഞുമായി പുഴയില്‍ ചാടി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
Jul 14, 2023, 20:48 IST

വയനാട് വെന്നിയോട് പുഴയില്‍ ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെന്നിയോട് സ്വദേശി ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മരിച്ചത്. പാത്തിക്കല്‍ അനന്തനഗരിയില്‍ ദര്‍ശനയാണ് മരിച്ചത്. ഇന്ന വൈകുന്നേരം ആറ് മണിയോടു കൂടിയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. മകള്‍ ദക്ഷക്കായി തിരിച്ചില്‍ തുടരുകയാണ്.
ഇന്നലെ നാലുമണിയോടു കൂടിയാണ് ഇവര്‍ നാലു വയസുകാരിയായ മകള്‍ ദക്ഷയുമായി പുഴയില്‍ ചാടിയത്. വെന്നിയോട് പാലത്തിന്റെ കൈവരി എഠുത്തു ചാടുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇവരെ കരക്കെത്തിച്ചിരുന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. വിശദ പരിശോധനയില്‍ ഇവരുടെ ഉള്ളില്‍ വിഷം ചെന്നിട്ടുള്ളതായി സ്ഥിരീകരിച്ചു. കുഞ്ഞിനെ ഇതു വരെ കണ്ടെത്താനായിട്ടില്ല.