LogoLoginKerala

വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു

 
dead

ഇടുക്കി: വിനോദ സഞ്ചാരിയായ യുവതി കുഴഞ്ഞുവീണു മരിച്ചു. വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടത്തിനു സമീപമെത്തിയപ്പോഴാണ് കൊല്ലം മ‍ഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും ബി.മധുജയുടെയും മകൾ സഫ്ന സലിം(21) കുഴഞ്ഞുവീണത്.  വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർത്ഥിയാണ് സഫ്ന

കുടുംബാംഗങ്ങൾക്കൊപ്പം ഇന്ന് ഉച്ചയ്ക്ക് 2നു വിനോദ സ‍ഞ്ചാരത്തിനെത്തിയതാണ് യുവതി. ഇവിടെ വെച്ച് ഉണ്ടായ ദേഹാസ്വസ്ഥതെ തുടർന്ന്   യുവതി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. .