LogoLoginKerala

യമുനാ നദിയില്‍ ജലനിരപ്പ് ഉയരുന്നു; ഡല്‍ഹിയില്‍ പ്രളയ ഭീഷണി

 
Flood Threat In Delhi

ഡല്‍ഹിയില്‍ പ്രളയഭീതി. കനത്ത മഴയില്‍ ഡല്‍ഹിയില്‍ യമുനാ നദി കര കവിഞ്ഞൊഴുകി. 44 വര്‍ഷത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ജലനിരപ്പാണിത്. ജലനിരപ്പ് 209 മീറ്ററും കടന്നതോടെ തുരിതത്തിലായി നദീതീരവാസികള്‍.

യമുനാ നദിയിലെ വെള്ളം നഗരത്തിലേക്കും കടക്കുന്നു. ഡല്‍ഹിയിലെ പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രളയസാധ്യത കണക്കിലെടുത്ത് ഡല്‍ഹി അതീവ ജാഗ്രതയിലാണ്. പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. യമുനാ നദി കരകവിഞ്ഞൊഴുകിയതിനാല്‍ ഡല്‍ഹിയില്‍ വന്‍ ഗതാഗത കുരുക്ക്.

ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഭ്യര്‍ഥിച്ചു

അതേസമയം, ഹിമാചലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ന് മുതല്‍ തിരികെയെത്തിക്കും. നിലവില്‍ 50,000 വിനോദ സഞ്ചാരികളെ ഇതിനോടകം രക്ഷപ്പെടുത്തി. പലയിടങ്ങളായി കുടുങ്ങിക്കിടക്കുന്ന 20,000 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.